Advertisment

''ആ കരുതലും സ്‌നേഹവും''; ദുർഗാ പൂജക്കിടെ തിരക്കേറിയ തെരുവിൽ കൈപിടിച്ച് നടന്ന് നീങ്ങുന്ന വൃദ്ധ ദമ്പതികളുടെ ഫോട്ടോകൾ വൈറലാകുന്നു !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദുർഗാ പൂജക്കിടെ തിരക്കേറിയ തെരുവിൽ കൈപിടിച്ച് നടന്ന് നീങ്ങുന്ന വൃദ്ധ ദമ്പതികളുടെ ഫോട്ടോകൾ വൈറലാകുന്നു. കൈ പിടിച്ച് ഒപ്പം നടന്നു നീങ്ങുന്ന ഇവരെ പിന്നിൽ നിന്നാണ് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിട്ടുള്ളത്.

Advertisment

publive-image

ഏറെ പ്രായമായ ഇവരുടെ ചേർത്ത് പിടിക്കലിലെ കരുതലും സ്‌നേഹവും ആരുടെയും കരളലിയിക്കും കരുതല്‍ നിറക്കും.അഞ്ജാൻ ബാനർജിയാണ് ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേർന്നുനിന്ന് സെൽഫിയെടുക്കുന്നതിന്റെ ചിത്രവും അയാൾ പങ്കുവച്ചു.

കുർത്തയും ദോത്തിയും ധരിച്ച അപ്പൂപ്പനും ഗ്രേ-വയലറ്റ് സാരിയിൽ സുന്ദരിയായ അമ്മൂമ്മയും തമ്മിലുള്ള അടുപ്പം ചേർത്തുപിടിച്ചെടുത്ത സെൽഫിയിലും തിരക്കിനിടയിലെ കൈകോർത്ത് പിടിച്ചുള്ള നടത്തത്തിലും നമുക്ക് കാണാം.

https://www.facebook.com/anjanbanerjee999/posts/1590814811072216

Advertisment