ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നു ബി​സ്കറ്റ് ന​ൽ​കി മ​യ​ക്കി​യ ​ശേ​ഷം ത​മി​ഴ് യു​വാ​ക്ക​ൾ കൊ​ള്ള​യടിച്ചു ; പാലക്കാട്ട് ഇറങ്ങേണ്ട യുവാവിനെ കണ്ടെത്തിയത് കോട്ടയത്ത് വച്ച്; സ്വർണവും ലാപ്ടോപ്പുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 24, 2020

കോ​ട്ട​യം: ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നു ബി​സ്കറ്റ് ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം കൊ​ള്ള​യടിച്ച​ത് ര​ണ്ടു ത​മി​ഴ് യു​വാ​ക്ക​ൾ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ സ​മീ​ഷാ(34)​ണു ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​മി​ഴ് സം​സാ​രി​ക്കു​ന്ന ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

മ​ഹാ​രാഷ്‌‌ട്ര​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ​മീ​ഷ് സേ​ല​ത്തു​വ​ച്ച് യു​വാ​വ് ന​ൽ​കി​യ ബി​സ്ക​റ്റ് വാ​ങ്ങി​ക്ക​ഴി​ച്ച​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ട്രെ​യി​നി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന സ​മീ​ഷി​നെ റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റെ​യി​ൽ​വേ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സ​മീ​ഷ് ജ​യ​ന്തി ജ​ന​താ ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ട്രെ​യി​ൻ സേ​ലത്ത് എ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​ഭാ​വം കാ​ട്ടി​യ യു​വാ​വ് ക​ഴി​ക്കാ​ൻ ബി​സ്‌‌കറ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും നാ​ല് ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ മോ​തി​രം, മൂ​ന്ന് ഗ്രാ​മി​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ, മൂ​ന്ന് ഗ്രാ​മി​ന്‍റെ സ്വ​ർ​ണ ലോ​ക്ക​റ്റ്, ലാ​പ്ടോ​പ്പ്, ഐ​ഫോ​ണ്‍, ക​യ്യി​ലു​ണ്ടാ​യി​രു​ന്ന 6000രൂ​പ, ടാ​ബ് ല​റ്റ്, ബാ​ഗ് എ​ന്നി​വ​യു​ൾപ്പെ​ടെ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച​യാ​ണ് ന​ട​ത്തി​യ​ത്. റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ല​ക്കാ​ട് നി​ന്നും സ​മീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും. പാ​ല​ക്കാ​ട് വ​ട​ക്കു​ന്ത​റ ഹൗ​സ് ന​ന്പ​ർ 41/ 28-ൽ ​കൃ​ഷ്ണ​ന്‍റെ മ​ക​നാ​ണ് സ​മീഷ്. മും​ബൈ ആ​ൽ​ക്ക ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യി​ൽ മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേറ്റീവാ​യ സ​മീഷ് മും​ബൈ​യി​ലെ ഡോ​ന​വാ​ലി​യി​ൽ നി​ന്നു​മാ​ണ് ട്രെ​യി​നി​ൽ ക​യ​റി​യ​ത്.

ത​മി​ഴ് സം​സാ​രി​ക്കു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ അ​പ്പോ​ൾ സീ​റ്റി​ലു​ണ്ടാ​യി​രു​ന്നു. അ​വ​രാ​ണ് ച​ങ്ങാ​ത്തം കൂ​ടി ബി​സ്ക​റ്റ് ന​ൽ​കി മ​യ​ക്കി​യ​ത്. കം​പാ​ർട്ട്മെ​ന്‍റി​ൽ ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും അ​വ​ർ ബി​സ്ക​റ്റ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​ഷി​നു മാ​ത്ര​മാ​ണ് മ​യ​ങ്ങാ​നു​ള്ള മ​രു​ന്നു ന​ൽ​കി​യു​ള്ളൂവെന്നാണ് ക​രു​തു​ന്ന​ത്.

×