Advertisment

ബി ജെ പി രഥയാത്ര നടത്തി; ഗംഗാജലവും ചാണകവും കൊണ്ട് സ്ഥലം ശുദ്ധിയാക്കി തൃണമൂൽ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

കൊൽക്കത്ത: ബി ജെ പിയുടെ രഥയാത്രക്ക് പിന്നാലെ ഗംഗാജലവും ചാണകവും ഉപയോഗിച്ച് ഗ്രൗണ്ട്‌ ശുദ്ധീകരിച്ച്‌ തൃണമൂൽ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. പശ്ചിമബംഗാളിലെ കൂച്ച്‌ ബിഹാർ ജില്ലയിലാണ് ശുദ്ധീകരണ യത്‌നം നടന്നത്‌. ബി ജെ പി വര്‍ഗ്ഗീയ സന്ദേശം നല്‍കിയെന്നാരോപിച്ചാണ്‌ പ്രവർത്തകര്‍ ശുദ്ധീകരണം നടത്തിയത്‌.

"ഇത് മദൻ മോഹന്റെ നാട്, ഹിന്ദു പാരമ്പര്യങ്ങൾ അനുസരിച്ച് ഞങ്ങൾ ഈ സ്ഥലം ശുദ്ധീകരിച്ചു" കൂച്ച് ബീഹാറിൽ മദൻ മോഹന്റെ രഥം അല്ലാതെ ജില്ലയിൽ മറ്റ് രഥങ്ങളെ പ്രവേശിപ്പിക്കില്ല' തൃണമൂൽ പ്രവർത്തകർ പറഞ്ഞു. ഡിസംബര്‍ 7,9,14 എന്നീ തീയതികളിലായി ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്‌.

നേരത്തെ അമിത് ഷായുടെ രഥയാത്രയെ വിമർശിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിരുന്നു. രഥയാത്ര കടന്ന്‌ പോകുന്ന പ്രദേശങ്ങള്‍ ശുദ്ധീകരിക്കണമെന്നും ഐക്യയാത്ര നടനത്തണമെന്നും പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഥയാത്രയല്ല, രാവണ യാത്രയാണ് ബിജെപി നടത്തുന്നതെന്നും മമത പരഹാസ രൂപേണ പറഞ്ഞിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടുള്ള ബുദ്ധി ഭ്രമമാണ് മമതക്കെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ ദിലീപ്‌ ഘോഷ്‌ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ബി ജെ പി രഥയാത്ര കടന്നു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രകള്‍ സംഗമിക്കുന്ന കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

Advertisment