Advertisment

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: ഒരാഴ്ചത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു; തിരുവനന്തപുരം നഗരത്തിലേക്കുള്ള റോഡുകളെല്ലാം അടയ്ക്കും; പ്രവര്‍ത്തനാനുമതിയുള്ള സേവനങ്ങളും സഹായം ആവശ്യപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഇപ്രകാരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കള്‍ മുതല്‍ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം.

ബാങ്ക്, എടിഎം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും. ലോക്‌ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം.

മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും.

ട്രിപ്പിൾ ലോക്കഡൗൺ പ്രഖ്യാപിച്ചു സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള വീടുകളിൽ ആവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് ചുവടെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:

  • 112
  • 9497900112
  • 9497900121
  • 9497900286
  • 9497900296
  • 0471- 2722500

https://www.facebook.com/1491635491151987/posts/2589916554657203/

Advertisment