Advertisment

ശബരിമലദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകില്ലെന്ന് തൃപ്തി ദേശായി;നാളെ രാവിലെ നിലയ്ക്കലില്‍ എത്തും; പൊലീസ് സഹായം വാഗ്ദാനം ചെയ്തു

New Update

Advertisment

ശബരിമലദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പൊലീസ് മറ്റൊരു വഴിയിലൂടെ തന്നെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

നാളെ രാവിലെ നിലയ്ക്കലില്‍ പോകു. പൊലീസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്ന് ശബരിമല ദര്‍ശനം സാധ്യമാകുന്നോ അന്ന് മാത്രമേ ഒരു തിരിച്ചുപോക്കിനെ കുറിച്ച് താന്‍ ആലോചിക്കുന്നുള്ളൂ. ഇക്കാര്യം മാത്രമേ തനിക്ക് സര്‍ക്കാരിനോട് പറയാനുള്ളൂ. -തൃപ്തി ദേശായി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ 4.45 നാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ അവര്‍ക്ക്പുറത്തിറങ്ങാന്‍ ആയിട്ടില്ല.

നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.

Advertisment