Advertisment

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി ;ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു ; കോണ്‍ഗ്രസില്‍ ചേരും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അഗര്‍ത്തല: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഒഴിവാക്കാന്‍ പറ്റാത്ത ചിലകാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന് ഭൗമിക് അറിയിച്ചു.

Advertisment

publive-image

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുബാല്‍ ഭൗമിക് പാര്‍ട്ടി വിടാന്‍ കാരണം. ഒരു ഭാരമായി ബിജെപിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ഭൗമിക് പ്രതികരിച്ചു. താന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ വീഴുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

നീണ്ടക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് കമ്മ്യൂണിസ്റ്റ് ഭരണത്തെ പുറത്താക്കി ബിജെപിയെ സംസ്ഥാനത്ത് ഭരണത്തില്‍ എത്തിച്ചത്. ഇത് നഷ്ടപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭൗമിക് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭൗമിക് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് പറഞ്ഞ ഭൗമിക് നാളെ ത്രിപുരയില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

Advertisment