Advertisment

15-ാം വയസില്‍ വിവാഹിതയായി; ഇപ്പോള്‍ രണ്ടര വയസുള്ള കുട്ടിയുടെ അമ്മയും; എങ്കിലും പഠനത്തെ ഒപ്പം നിര്‍ത്തി സംഘമിത്ര മുന്നോട്ടുപോയി; പ്ലസ്ടു പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ 92.6 ശതമാനം മാര്‍ക്ക് !

New Update

publive-image

Advertisment

അഗര്‍ത്തല: ഇത് സംഘമിത്ര. ത്രിപുര സ്വദേശിനി. പ്ലസ്ടു പരീക്ഷയില്‍ 92.6 ശതമാനം മാര്‍ക്കോടെ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ ഈ യുവതി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ സംഘമിത്ര നേടിയ ഉന്നത വിജയമാണ് ഈ നേട്ടത്തെ ഏറെ തിളക്കമേറിയതാക്കുന്നത്.

15-ാം വയസില്‍ ബിഎസ്എഫ് ജവാനായ രാജു ഘോഷിനെ വിവാഹം കഴിച്ചു. എങ്കിലും പഠനത്തെ കൈവിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാരും പിന്തുണച്ചതോടെ പഠനവുമായി മുന്നോട്ടുപോയി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം എഴുതിയ എച്ച്എസ്എല്‍സി പരീക്ഷയില്‍ 77 ശതമാനം മാര്‍ക്കും നേടി.

തുടര്‍ന്ന് മകന്റെ കാര്യവും വീട്ടുജോലിയും നോക്കുന്നതിനോടൊപ്പം പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടുകയെന്ന ലക്ഷ്യത്തോടെ വാശിയോടെ പഠിച്ചാണ് 92.6 ശതമാനം മാര്‍ക്ക് നേടി സംഘമിത്ര ഉന്നതനേട്ടം കരസ്ഥമാക്കിയത്. ഇനി ബിരുദ പഠനവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Advertisment