തൃഷയുടെ ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി ; തൃഷ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ജൂലൈ 27ന് തിയറ്ററുകളിലേക്ക്

ഫിലിം ഡസ്ക്
Monday, July 23, 2018

Image result for mohini trisha

തൃഷ പ്രധാന നായികയായെത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ചു ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആര്‍ മാതേഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Image result for mohini trisha

മോഹിനി, വൈഷ്ണവി എന്നിങ്ങനെ രണ്ടു നായികാ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്നത്.

Image result for mohini trisha

മോഹിനിക്ക് വേണ്ടി ആറുമാസക്കാലം തൃഷ ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Image result for mohini trisha

ആര്‍.ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാര്‍ നിര്‍മിച്ച മോഹിനി ജൂലായ് 27 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

×