Advertisment

തൃശൂരില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ടാങ്കര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ചു... ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

New Update

തൃ​ശൂ​ര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.

Advertisment

publive-image

മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടന്‍ ക്ലീറ്റസ് (23), അരിത്തോട്ടത്തില്‍ ശശി (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.

ടോള്‍ പ്ലാസയിലെ വരിയില്‍ കാത്തുകിടന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്. സര്‍വീസ് റോഡിലൂടെ അമിത വേഗതയില്‍ വന്ന ബൈക്ക് അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയില്‍ അകപ്പെട്ടു. തലക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു.

trissur accident death
Advertisment