Advertisment

തൃശ്ശൂര്‍ സംഗമം 2018 മരൂഭുമിയില്‍ പൂരങ്ങളുടെ പൂരം പൊടിപൂരമൊരുക്കി തൃശ്ശൂര്‍ കൂട്ടായ്മ.

author-image
admin
New Update

റിയാദ് : കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയിലെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച നടത്തിയ തൃശ്ശൂര്‍ സംഗമം 2018 വര്‍ണ്ണാഭമായി.  സാംസ്ക്കാരിക നഗരിയുടെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊണ്ട്‌ തന്നെ സംഘടിപ്പിച്ച ഘോഷയാത്ര മതമൈത്രിയുടെ സാംസ്ക്കാരിക പാരമ്പര്യം വിളിചോതുന്ന വേറിട്ട കാഴ്ച്ചയായി മാറി.

Advertisment

&feature=youtu.be

സത്യംഓണ്‍ലൈന്‍ ന്യൂസ്‌ ലൈവ് തൃശ്ശൂര്‍ ജില്ല കൂട്ടായ്മ "തൃശ്ശൂര്‍ സംഗമം 2018" . 

യഥാര്‍ഥത്തില്‍ മരുഭുമിയില്‍ കണ്ട കാഴ്ച്ച പൂരങ്ങളുടെ പൂരമാണ് കാണാന്‍ സാധിച്ചത് മൂന്ന് ഗജവീരമാര്‍ അണിനിരന്ന പൂരം, ശ്രീകോലം, മുത്തുകുട, ആലവട്ടം ,വെഞ്ചാമരം താലമേന്തിയ കുട്ടികള്‍ കേരളത്തിന്‍റെ പരമ്പരാഗത കലാരൂപങ്ങള്‍ , കുമ്മാട്ടി, കാളപൂട്ട്‌, കൊല്‍കളി, പുലികളി, തെയ്യം, കാവിടയാട്ടം.

publive-image

സൗദിയുടെ പരംബരാഗത ഡാന്‍സ്,,ഓട്ടന്‍ തുള്ളല്‍, ഒപ്പന, തിരുവാതിര, കളരി പയറ്റ്, ചുരിക്കി പറഞ്ഞാല്‍ ഉത്സവപറമ്പിലെ ബലൂണ്‍ വില്‍ക്കല്‍, കളിപ്പാട്ടം, കപ്പലണ്ടി കച്ചവടം, തുടങ്ങി കേരളത്തിന്‍റെ എല്ലാ കലകളും കൗതുക  കാഴ്ചകളും കോര്‍ത്തിണക്കി നടത്തിയ ഘോഷയാത്ര സൌദിഅറേബ്യയുടെ മണ്ണില്‍ നാട്ടിലെ ഉത്സവ അന്തരീക്ഷം സൃഷ്ട്ടികുകയാണ്. ഉണ്ടായത് സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യ്യാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അനുഭവപെട്ടത്‌ നാട്ടിലെ യഥാര്‍ത്ഥ ഉത്സവ അന്തരീക്ഷമാണ് കണ്ണിനും കാതിനും കുളിര്‍ പകരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

publive-image

അപ്രതീക്ഷ്ടമായ മഴ ചടങ്ങിന് മങ്ങലെല്‍കുമെന്ന് തോന്നിയെങ്കിലും ഘോഷയാത്രസമയത്ത് മഴ ഉണ്ടായില്ലായെന്നുള്ളത് സംഘാടകര്‍ക്ക് ആശ്വാസമായി അടുത്തകാലത്ത് കണ്ടു ഏറ്റവും വലിയ ജനകൂട്ടമാണ് പരിപാടികള്‍ കാണുന്നതിനായി എത്തിച്ചേര്‍ന്നത് എക്സിറ്റ് ആറിലുള്ള അല്‍ വഹ ഇസ്ത്രയില്‍ വെച്ച് നടന്ന ആഘോഷ പരിപാടികളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

publive-image

തൃശ്ശൂര്‍ സംഗമത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം മെഗാമാര്‍ഗ്ഗം കളിയായിരുന്നു അറുപതില്‍ പരം സ്ത്രീകളും കുട്ടികളും അണിനിരന്ന മാര്‍ഗ്ഗംകളി ചിട്ടപെടുത്തി അവതരിപ്പിച്ചത് പദ്മിനി ടീച്ചറുടെ നേതൃത്വത്തില്‍ ആയിരുന്നു.

അറുപതോളം സ്ത്രീകളും കുട്ടികളും അണിനിരന്ന മെഗാ മാര്‍ഗ്ഗംകളി

നാട്ടില്‍ നിന്നെത്തിയ ഗായകന്‍ ഐഡിയ സ്റ്റാര്‍സിംഗര്‍ സുധീഷ്‌ ചാലക്കുടിയുടെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യചടങ്ങിന് കൊഴുപ്പേകി.ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി നാരായണന്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു തൃശ്ശൂര്‍ കൂട്ടായ്മയുടെ വാര്‍ഷികആഘോഷങ്ങള്‍ എന്നും വിത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് നടത്തപെട്ടിട്ടുള്ളത് മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച നൂറോളം സ്ത്രീകള്‍ അണിനിരന്ന തിരുവാതിര, എമ്പതോളം പുരുഷന്മാര്‍ അണിനിരന്ന കോല്‍കളി ഇതെല്ലാം റിയാദിലെ പ്രവാസികളുടെ മനസ്സില്‍ എന്നും ഓര്‍മയായി നില്‍ക്കുന്നവയാണ്.

publive-image

2018 സംഗമവുംവേറിട്ട പരിപാടികളോടെ ആഘോഷിച്ച തൃശ്ശൂര്‍ ജില്ല പ്രവസികൂട്ടായ്മ അവരുടെ സംഘടനാപാടവം പ്രവര്‍ത്തകരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരം വിത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്‌.

കലാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂട്ടായ്മ അംഗങ്ങളുടെ ക്ഷേമത്തിനായി നാട്ടില്‍ ചെറുകിട സംഭരഭങ്ങള്‍ ആരഭിക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തികഴിഞ്ഞുവെന്ന് സംഘടനയുടെ പ്രസിഡണ്ട്‌ സുധാകരന്‍ ചാവക്കാട് പറഞ്ഞു.

publive-image

സംഘടനയുടെ മുനിര നേതാക്കളായ സഗീര്‍ അണ്ടാരത്ത്, പ്രോഗ്രാം കണ്‍വീനര്‍ വിനോദ് ബാബു രാമചന്ദ്രന്‍ ,ഷാജി ചേറ്റുവ, നൈജു, കുമാര്‍,എബ്രഹാം നെല്ലായി, സോണറ്റ്, ലിനോ മുട്ടത്ത് തുടങ്ങി തൃശ്ശൂര്‍ കൂട്ടായ്മയുടെ വലിയൊരു നേതൃത്വനിരതന്നെ ഘോഷപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു, ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ വലിയൊരു പരിപാടി വിജയമാക്കിയതിന്റെ ആവേശത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തകര്‍ അത് ശെരിവെക്കുന്നതാണ് അവിടെ തടിച്ചുകൂടിയ ജനങ്ങളും സാക്ഷ്യപെടുത്തുന്നത് വിത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കാന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ട് അല്‍ വഹ ഇസ്ത്രയില്‍ നിന്ന് ജയന്‍ കൊടുങ്ങല്ലുരിനോപ്പം അയൂബ് കരൂപടന്ന.

Advertisment