Advertisment

കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു

New Update

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല്‍ ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്.

publive-image

കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ് ഇയാള്‍ .ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്‍റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്ബ പൊലീസ് കേസെടുത്തു.ഇന്നലെ വൈകിട്ട് കഴക്കൂട്ടം തുമ്പുരാന്‍മുക്കിന് സമീപത്തായിരുന്നു അപകടം . ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് സംഭവം നടന്നത് .

TRIVANDRUM ACCIDENT
Advertisment