Advertisment

വാക്കേറ്റത്തിനിടെ ഭാര്യയെ കത്തി കൊണ്ടു കഴുത്തിൽ കുത്തി, വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി; ഭർത്താവ് പൊലീസിൽ കീഴടങ്ങി

New Update

കാട്ടാക്കട : ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ പത്മാക്ഷി (52)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗോപാലൻ (67) വീടു പൂട്ടി കാട്ടാക്കട സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാക്കേറ്റത്തിനിടെ ഗോപാലൻ ഭാര്യയെ കത്തി കൊണ്ടു കഴുത്തിൽ കുത്തിയതിനുശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

publive-image

വഴക്കിനെത്തുടർന്ന് വീടിനുള്ളിൽ നിന്ന് അലർച്ച കേട്ടതോടെ നാട്ടുകാർ മകനെ അറിയിച്ചു. മകനെത്തി വാതിൽ ചവിട്ടി തുറന്ന് കയറിയപ്പൊഴാണ് അടുക്കളയിൽ പത്മാക്ഷിയെ രക്തത്തിൽ കുളിച്ച് കണ്ടെത്തിയത്. ഗോപാലൻ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു

murder case crime
Advertisment