Advertisment

കാറില്‍ വന്ന വാവ സുരേഷിനെ മാസ്‌ക് ധരിപ്പിച്ച് ഡിഐജി !

New Update

വെഞ്ഞാറമൂട് :  മേഖലയിലെ പ്രത്യേക സ്ഥിതി കണക്കിലെടുത്ത് വെഞ്ഞാറമൂട്ടിൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി.

Advertisment

publive-image

പോത്തൻകോട് കോവിഡ് മരണം സംഭവിച്ചതിനെത്തുടർന്ന് നെല്ലനാടിന്റെ സമീപ പഞ്ചായത്തുകൾ ഉൾപ്പെടെ ലോക് ഡൗൺ ആയിരുന്നതിനാൽ ഇന്നലെ നെല്ലനാട് പ‍ഞ്ചായത്തിൽ അധികൃതർ ജനത കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡിഐജി സഞ്ജയ് കുമാർ ഗുറുഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉന്നതർ വെഞ്ഞാറമൂട് സന്ദർശിച്ചത്.

വെഞ്ഞാറമൂട്ടിൽ സംസ്ഥാന പാതയിൽ റോഡ് പകുതി അടച്ച് ശക്തമായ വാഹന പരിശോധന നടത്തി. ഈ സമയം നിലമേൽ ഭാഗത്തേക്ക് പോകാൻ കാറിൽ വന്ന വാവ സുരേഷിന് ഡിഐജി മാസ്ക് നൽകുകയും നിർബന്ധമായും മാസ്ക് ധരിച്ചു യാത്ര ചെയ്യണമെന്ന് സ്നേഹ പൂർവം നിർദേശിക്കുകയും ചെയ്തു.

എസ്പി ബി. അശോകൻ, സിഐ വി. കെ. വിജയരാഘവൻ, മധു, ഷറഫുദ്ദീൻ, ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ഉപകരണ വിതരണവും ബോധവൽക്കരണവും നടന്നത്.

Advertisment