Advertisment

കുവൈറ്റിലെ രോഗബാധിതയായ നഴ്‌സിന് വിഴിഞ്ഞം പൊലീസിന്റെ സഹായം; മരുന്നുമായി ഇന്ന് വിമാനം പറക്കും!; സംഭവം ഇങ്ങനെ

New Update

വിഴിഞ്ഞം: കുവൈറ്റിലെ രോഗബാധിതയായ നഴ്സിന് പൊലീസിന്റെ കാരുണ്യത്തിൽ മരുന്നുമായി തലസ്ഥാനത്തു നിന്നു വിമാനം ഇന്ന്പറന്നുയരും. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി സബീന സേവ്യറാണ് കുവൈറ്റിൽ നിന്നു വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ച് മരുന്ന് ലഭ്യമാക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചത്.

Advertisment

publive-image

സാമൂഹ്യ പ്രവർത്തകനും ബന്ധുക്കളും ഇതേ ആവശ്യവുമായി സ്റ്റേഷനിലെത്തി. എസ്എച്ച്ഒ എസ്.ബി. പ്രവീൺ സി പിഒ മാരായ നിജിത്ത്, അജികുമാർ, സിആർഒ ബിജു എന്നിവരെ ചുമതലപ്പെടുത്തി.

മെഡിക്കൽ കോളജിലെ ഡോക്ടറുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സെൻട്രൽ കസ്റ്റംസ് ട്രഗ്സ് ബോഡിൽ നിന്നും രേഖകൾ തരപ്പെടുത്തി മരുന്ന് കയറ്റുമതി ഏജൻസിയിൽ എത്തിച്ചു.  മരുന്നിനായി 30 ഓളം മെഡിക്കൽ സ്റ്റോറുകൾ കയറേണ്ടി വന്നു.

medicine drug
Advertisment