Advertisment

ഭാര്യയോടും മക്കളോടും പിണങ്ങി ;തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാള്‍ മരിച്ചു

New Update

തിരുവനന്തപുരം: വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാള്‍ മരിച്ചു. പാറശാലയ്ക്ക് സമീപം നെടുങ്ങോട് കുളവന്‍തറ വീട്ടില്‍ നടരാജന്‍ (70)ആണ് മരിച്ചത്.

Advertisment

publive-image

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും പിണങ്ങി നടരാജന്‍ ഒറ്റയ്ക്കായിരുന്നു താമസം.

വീട്ടിനുള്ളില്‍നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരും സമീപവാസികളും മകനും ഓടിയെത്തിയപ്പോഴാണ് ചിതയില്‍ നടരാജന്‍ കത്തിയെരിയുന്നത് കണ്ടത്. നാട്ടുകാര്‍ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജന്‍. ഭാര്യ ലളിത. മക്കള്‍- ശിവരാജ്, ഉഷ, ജയിന്‍രാജ്‌.

trivandrum murder case report
Advertisment