Advertisment

ബാര്‍ട്ടണ്‍ ഹില്ലില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം...ഒരാള്‍ കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍​ട്ട​ണ്‍​ഹി​ല്ലി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി യുവാവ് വെട്ടേറ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ഞായറാഴ്ച രാ​ത്രി​യാ​ണ് ബാ​ര്‍​ട്ട​ണ്‍ ഹി​ല്‍ കോ​ള​നി​യി​ല്‍ ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്.

Advertisment

publive-image

ഈ ​സം​ഭ​വ​ത്തി​ല്‍ ഗു​ണ്ടു​കാ​ട് സ്വ​ദേ​ശി അ​നി​ല്‍​കു​മാ​ര്‍ വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​യാ​ളെ വെ​ട്ടി​യ ജീ​വ​ന്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ജീ​വ​നാ​ണ് വെ​ട്ടി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പോ​ലീ​സി​ന് മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

ക​സ്റ്റ​ഡി​യി​ലു​ള്ള​ത് ജീ​വ​ന്‍റെ കൂ​ട്ടാ​ളി​യാ​ണെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​ര്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. അ​നി​ല്‍​കു​മാ​റി​നെ വെ​ട്ടി​യ ജീ​വ​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ബോ​ള്‍​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വിട്ടയച്ചിരുന്നു.

Advertisment