Advertisment

സ്‌കൂള്‍ വിദ്യാര്‍ഥി അയല്‍വാസിയുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

New Update

പോത്തന്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥി അയല്‍വാസിയുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. സമീപവാസിയായ വെഞ്ഞാറമൂട്ടില്‍ ഹോട്ടല്‍ നടത്തുന്ന ജോയിയും കുടുംബവും പുലര്‍ച്ചെ പോയി രാത്രി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

Advertisment

publive-image

പുലന്തറ ശാന്തിഗിരി വിശാഖ് ഭവനില്‍ ബാഹുലേയന്‍ലീജ ദമ്പതികളുടെ മകന്‍ ബി.എല്‍ ഗുരുമിത്രന്‍ (14) ആണ് മരിച്ചത്. കോലിയക്കോട് യുപി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ വിദ്യാര്‍ഥിയാണ് ഗുരുമിത്രന്‍.

അടുക്കളയുടെ പൂട്ടു തകരാറിലായതിനാല്‍ വാതില്‍ ചാരിയിട്ടേയുണ്ടായിരുന്നുള്ളു. അതുവഴി കുട്ടി ഉള്ളില്‍ക്കടക്കുകയായിരുന്നുവെന്നാണ് നിഗമനം. ആര്‍ഡിഒയും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി.

Advertisment