മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്സ് തട്ടിപ്പ് കേസില്‍ ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/Vwyar3X77FJCXOPyLp06.jpg)
പുനെ ജില്ലയിലെ രാജ്ഗഡ് പോലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് ഗുപ്ത.
വെള്ളിയാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ, ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ സിഐയു അറസ്റ്റ് ചെയ്തിരുന്നു.