Advertisment

ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

New Update

കാട്ടാക്കട: ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെയ്യാര്‍ മീന്‍മുട്ടിയിലേക്കു ട്രക്കിങ്ങിനു വന്ന ബന്ധുക്കളടങ്ങിയ 9 അംഗ സംഘത്തിലെ യുവാവാണ് മരിച്ചത്. പിരപ്പന്‍കോട് കൈതറ ശിവസരസില്‍ മുരളീധരന്‍നായര്‍ ഷീന ദമ്പതികളുടെ മകന്‍ എം.എസ്.അനന്ദു(26)വാണ് മരിച്ചത്. അനന്ദു ഫിസിയോ തെറപ്പിസ്റ്റ് ആണ്.

Advertisment

publive-image

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. രാവിലെ നെയ്യാര്‍ ഡാമില്‍ നിന്നു പുറപ്പെട്ട സംഘം കൊമ്പൈയില്‍ നിന്നു കാല്‍നടയായി ഉച്ചയോടെ മീന്‍മുട്ടിയിലെത്തി. ചിലര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി.

നീന്തല്‍ അറിയാത്ത അനന്ദുവിനെ കരയ്ക്കിരുത്തിയാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അനുചന്ദ് ഉള്‍പ്പെട്ട സംഘം മറുകരയിലേക്കു നീന്തിയത്. ഇവര്‍ക്കു പിന്നാലെ അനന്ദുവും വെള്ളത്തിലിറങ്ങി നീന്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

trucking water fall
Advertisment