Advertisment

ഗ്രീന്‍ കാര്‍ഡ് നിരോധനം ഈ വര്‍ഷം അവസാനം വരെ നീട്ടി അമേരിക്ക

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: ഗ്രീന്‍ കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഈ വര്‍ഷം അവസാനം വരെ നീട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളുടെയും ടെക്‌നോളജി കമ്പനികളുടെയും ഉള്‍പ്പെടെയുള്ള നിരവധി താത്കാലിക വര്‍ക്ക് വിസകള്‍ മരവിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

നേരത്തെ 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ട്രംപ് ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. അതിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയത്.

ഇത്തരം നിയന്ത്രണങ്ങള്‍ വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്കായി സൃഷ്ടിക്കുകയാണ് ലക്ഷ്യം. 525000 തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എച്ച് 1ബി വിസകള്‍, എച്ച് 2ബി വിസകള്‍, ജെ 1 വിസകള്‍, എല്‍ 1 വിസകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാകും.

എന്നാല്‍ എച്ച് 2ബി വിസയുടെ 15 ശതമാനത്തോളം വരുന്ന ഫുഡ് പ്രോസസിംഗ് ജീവനക്കാര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ചുരുങ്ങിയ കാലത്തേക്ക് ഇളവുകള്‍ നല്‍കാനും തീരുമാനമുണ്ട്.

Advertisment