Advertisment

36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ട്രംപ് എത്തി ; എയർഫോഴ്സ് വൺ വിമാനം അഹമ്മദാബാദിൽ ലാൻഡ് ചെയ്തു 

New Update

അഹമ്മദാബാദ് :  ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തി. ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി.

Advertisment

publive-image

ട്രംപിന്റെയും മോദിയുടെയും ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വർണാഭമായി ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദ് ഒരുങ്ങി കഴിഞ്ഞു. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങെറുകയാണ്. ചൈന, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങൾ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദർശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ.

അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഒൗദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടർ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോ നടത്തും. അതിനു ശേഷം 12.15ന് സബർമതി ആശ്രമം സന്ദർശിക്കും. 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടി.

തുടർന്ന ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് തിരിക്കും. അഹമ്മദാബാദിൽ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകൾക്കായി അനൗദ്യോഗിക കണക്കുകൾ പ്രകാരം 85 കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്.

Advertisment