/sathyam/media/post_attachments/uwh3Kg7DsPoVMMZBPl8F.jpg)
വാഷിംഗ്ടണ്‍: ക്യൂബന്‍ ജനതക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യാവകാശങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന സര്‍ക്കാരിനെ ക്യൂബന്‍ ജനത അര്‍ഹിക്കുന്നുണ്ടെന്നും ക്യൂബയില്‍ ഇപ്പോഴുള്ളത് പരാജയപ്പെട്ട സോഷ്യലിസത്തിന്റെ മാതൃകയാണെന്നും ട്രംപ് പറഞ്ഞു. ക്യൂബെയുടെ നല്ല നാളേയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് ആശംസാക്കത്തില്‍ വ്യക്തമാക്കുന്നു.
ക്യൂബയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുള്ള ട്രംപിന്റെ കത്തിലൂടെ...
ക്യൂബയുടെ സ്വാതന്ത്ര്യദിനത്തില്‍, ക്യൂബയെ കൊളോണിയല്‍ അടിച്ചമര്‍ത്തലില്‍ നിന്ന് മോചിപ്പിക്കാനും സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും പോരാടിയ ദേശസ്‌നേഹികളെ ഞങ്ങള്‍ തിരിച്ചറിയുന്നു.
മൗലികാവകാശങ്ങള്‍ തേടുന്ന ക്യൂബന്‍ ജനതയ്‌ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി പോരാടുമ്പോള്‍ അവരെ പിന്തുണക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങള്‍ പ്രകടിപ്പിക്കുന്നു.
ക്യൂബന്‍ ജനതയുമായി ചരിത്രപരമായ ബന്ധമാണ് അമേരിക്കക്കുള്ളത്. ക്യൂബയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്ന് പുതുജീവിതം തേടി ഓടിപ്പോയ ദശലക്ഷക്കണക്കിന് പേരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയാണ്.
വ്യക്തിഗത സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളും അഭിവൃദ്ധിക്കുള്ള അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണകൂടത്തെ ക്യൂബന്‍ ജനത അര്‍ഹിക്കുന്നുണ്ട്.
ക്യൂബന്‍ മാതൃക പ്രതിനിധീകരിക്കുന്നത് പരാജയപ്പെട്ട സോഷ്യലിസത്തെയാണ്. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ എവിടെയും ക്യൂബ അതിന്റെ അടിച്ചമര്‍ത്തല്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും.
അതുകൊണ്ടാണ് മനുഷ്യാവകാശങ്ങളെയും സ്വതന്ത്ര കമ്പോളത്തെയും ക്യൂബയുടെ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന നയം ക്യൂബയുടെ മേല്‍ നടപ്പിലാക്കാന്‍ എന്റെ ഭരണകൂടം നേരത്തെ നടപടി സ്വീകരിച്ചത്.
ക്യൂബയിലെ വലിയ ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം, സഹകരണം, സ്ഥിരത, സ്വതന്ത്രമായ ഭാവി എന്നിവ എത്തിക്കുന്നതിനായി സഖ്യകക്ഷികളുമായും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അമേരിക്ക തുടരും.
അമേരിക്കന്‍ സമൂഹത്തിന് ക്യൂബന്‍ അമേരിക്കക്കാര്‍ നല്‍കിയ നിരവധി സംഭാവനകളെ ഞങ്ങള്‍ ഇന്ന് ഓര്‍ക്കുന്നു. ക്യൂബയുടെ നല്ല നാളേയ്ക്കായി അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
— Donald J. Trump (@realDonaldTrump) May 20, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us