വാഷിംഗ്ടണ്‍ ഡിസി: എണ്ണടാങ്കറുകള്‍ക്കു നേരേ നടന്ന ആക്രമണത്തിന്റെ പേരില്‍ ഇറാനെതിരേ യുദ്ധത്തിനില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന് അണ്വായുധം സ്വായത്തമാക്കുന്നതു തടയാന്‍ തീര്‍ച്ചയായും യുദ്ധം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫിലേക്ക് ആയിരം സൈനികരെക്കൂടി അയയ്ക്കുമെന്നു പെന്റഗണ്‍ പ്രഖ്യാപിച്ചിരുന്നു. പെന്റഗണും റിപ്പബ്ലിക്കന്മാരും പരസ്യമായി എടുത്ത നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ സമീപനം.