Advertisment

ബാഗ്ദാദിയെ യുഎസ് വീഴ്ത്തി.. അയാളുടെ 'രണ്ടാമനെയും' ഇപ്പോള്‍ മൂന്നാമത്തെ ആളിലാണ് ഞങ്ങളുടെ കണ്ണ് ; എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം': ഇസ്ലാമിക് സ്റ്റേറ്റിൻറെ പുതിയ തലവനെ ലക്ഷ്യം വച്ച് ട്രംപ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടൺ: അമേരിക്കയുടെ ദൃഷ്ടി ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബിലെ അഭിസംബോധന പ്രസംഗത്തിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനെ സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം.

Advertisment

publive-image

' ബാഗ്ദാദിയെ യുഎസ് വീഴ്ത്തി.. അയാളുടെ 'രണ്ടാമനെയും' ഇപ്പോള്‍ മൂന്നാമത്തെ ആളിലാണ് ഞങ്ങളുടെ കണ്ണ്.. ബാഗ്ദാദിയുടെ മൂന്നാമൻ പ്രശ്നങ്ങൾക്ക് നടുവിലാണ് കാരണം അയാൾ എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം'.. എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഇക്കഴിഞ്ഞ ഒക്ടോബർ 26ന് സിറിയയിൽ യുഎസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. സൈന്യത്തിന്റെ പിടിയിലാകുമെന്നുറപ്പായ ബാഗ്ദാദി സ്വയം പെട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു.

യുഎസ് ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നതാരെയാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും ബാഗ്ദാദിയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെട്ട അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെക്കുറിച്ചാണിതെന്നാണ് സൂചന.

Advertisment