Advertisment

അമേരിക്കയില്‍ ഈ വര്‍ഷം തന്നെ കൊറോണക്കെതിരെയുള്ള വാക്‌സിന്‍ ലഭിക്കും; വര്‍ഷാവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തും; മറ്റൊരു രാജ്യമാണ് ആദ്യം മരുന്ന് കണ്ടെത്തുന്നതെങ്കിലും എനിക്കു സന്തോഷം തന്നെ; ട്രംപ് പറയുന്നു

New Update

വാഷിം​ഗ്ടൺ: ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷാവസാനത്തോടെ വാക്സിൻ കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പുണ്ട്.

Advertisment

publive-image

വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്‌സ് ന്യൂസിന്റെ ടിവി ഷോയില്‍ ട്രംപ് പറഞ്ഞു. വരുന്ന സെപ്റ്റംബറോടെ സ്കൂളുകളും സർവ്വകലാശാലകളും തുറന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കൊറോണ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ മറ്റൊരു രാജ്യം അമേരിക്കൻ ​ഗവേഷകരെ പിന്നിലാക്കിയാലും അതിൽ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്സിൻ കണ്ടെത്തുന്നത് എങ്കിൽ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്കതില്ല പ്രശ്നമില്ല, ഫലം ലഭിക്കുന്ന വാക്സിനാണ് ആ​ഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

അസാധാരണമായ വേ​ഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ​ഗവേഷണ പ്രക്രിയ മനുഷ്യശരീരത്തിൽ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ‌ സന്നദ്ധ പ്രവർത്തകരാണെന്നും എന്താണ് അവർക്ക് ലഭിക്കുന്നതെന്ന് വ്യക്തമായ ബോധ്യമുള്ളവരാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

trump covid 19 corona virus covid drug
Advertisment