Advertisment

സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്റെ നടപടികള്‍ കര്‍ശ്ശനമാക്കണം ; ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ പാക്കിസ്ഥാന്‍ ഉത്തരം പറയേണ്ടി വരുമെന്ന് ട്രംപ്  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടണ്‍ : ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ പാക്കിസ്ഥാന്‍ ഉത്തരം പറയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ നിരോധിത ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.

Advertisment

publive-image

സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്റെ നടപടികള്‍ കര്‍ശ്ശനമാക്കണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കുടുതല്‍ രൂക്ഷമാകുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പാക്കിസ്ഥാന്റെ നടപടികള്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ഇതിനുമുമ്പും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മുമ്പ് സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ ഭീകരരെ അറസ്റ്റ് ചെയ്ത് പിന്നീട് അവരെ വിട്ടയയ്ക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്.

ഇതുപോലുള്ള നടപടികളല്ല ഇനി ആവശ്യം. ഭീകരസംഘടനകള്‍ക്കെതിരെ സുസ്ഥിരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നവരോട് ഒരിക്കലും സന്ധി ചെയ്യില്ലെന്നും യുഎസ് കൂട്ടിച്ചേര്‍ത്തു.

Advertisment