Advertisment

രാ​ജ്യ​ത്തി​നു മു​ന്നി​ലു​ള്ള​ത് വി​ഷ​മ​ക​ര​മാ​യ ദി​ന​ങ്ങള്‍ ...ജ​ന​ങ്ങ​ള്‍ നി​രാ​ശ​പ്പെേ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല ഈ ​അ​വ​സ്ഥ​യെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തി​നു മു​ന്നി​ലു​ള്ള​ത് വി​ഷ​മ​ക​ര​മാ​യ ദി​ന​ങ്ങ​ളെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ​ക്ഷേ, ജ​ന​ങ്ങ​ള്‍ നി​രാ​ശ​പ്പെേ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ​യെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

കോ​വി​ഡ് ബാ​ധ സം​ബ​ന്ധി​ച്ച ദൈ​നം​ദി​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ സു​സ​ജ്ജ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വെ​ന്‍റി​ലേ​റ്റ​റു​ക​ളും മ​റ്റ് മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​വാ​ണെ​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ദം ട്രം​പ് ത​ള്ളി.

ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​യു​ടെ കൈ​വ​ശം അ​ധി​ക​മാ​യു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​റ്റ​ലി. ചൈ​ന, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി വ​യ്ക്കു​ന്ന​തിേ​നേ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

trump statement people
Advertisment