Advertisment

യുദ്ധത്തിന് താന്‍ ആഗ്രഹിക്കുന്നില്ല ; എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടുമെന്നു മുന്നറിയിപ്പു നല്‍കി ട്രംപ് 

New Update

ന്യൂയോര്‍ക്ക്: യുദ്ധത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ യുദ്ധമുണ്ടായാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടുമെന്നും മുന്നറിയിപ്പു നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍.ബി.സിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഇറാനുമായി ചര്‍ച്ചയ്ക്ക് യു.എസ് തയ്യാറാണ്. എന്നാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടന്നതിനു പിന്നാലെ യു.എസിനും ഇറാനും ഇടയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ആണവ പദ്ധതിയില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പരിധി ഉടന്‍ മറികടക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment