Advertisment

ത​നിക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ അ​തി‍​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും : ​ തൃ​പ്​​തി ദേ​ശാ​യി

author-image
admin
New Update

Image result for trupti desai

Advertisment

പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഭൂ​മാ​താ ബ്രി​ഗേ​ഡ്​ അ​ധ്യ​ക്ഷ തൃ​പ്​​തി ദേ​ശാ​യി. ശബരിമല ദ​ര്‍​ശ​നത്തതിനെത്തുന്ന ത​നിക്കെ​തി​രെ ജീ​വ​ന്‍ അ​പാ​യ​പ്പെ​ടും വി​ധം ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. അങ്ങനെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ അ​തി‍​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കു​മാ​യി​രി​ക്കു​മെ​ന്ന്​ തൃ​പ്​​തി ദേ​ശാ​യി പറഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ്​​ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​നാ​യാ​ണ്​ പോ​രാ​ടു​ന്ന​തെ​ന്നും ദൈ​വം ഭ​ക്ത​ര്‍​ക്കി​ട​യി​ല്‍ കാ​ണാ​ത്ത വി​വേ​ച​ന​മാ​ണ്​ മ​നു​ഷ്യ​ര്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തെ​ന്നും തൃ​പ്​​തി പ​റ​ഞ്ഞു.വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച 4.30ന്​ ​തൃ​പ്തി ദേ​ശാ​യി നെ​ടു​മ്ബാ​ശ്ശേ​രി​യി​ലെ​ത്തും.

ആറ് യുവതികള്‍ക്ക് ഒപ്പം ശബരിമല സന്ദര്‍ശിക്കുമെന്നായിരുന്നു തൃപ്‌തി അറിയിച്ചത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്‌തി ദേശായി വ്യക്തമാക്കി. കേ​ര​ള​ത്തി​ലെ​ത്തു​ന്ന തൃപ്‌തിക്ക്​ സു​ര​ക്ഷ​യും യാ​ത്ര, താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഉള്‍പ്പെടെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലെ ആവശ്യം.

വിമാനത്തവളത്തില്‍ ഇറങ്ങിയത് മുതല്‍ സഞ്ചരിക്കാന്‍ ഒരു കാര്‍, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ നല്‍കണം. 17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കോട്ടയത്തുനിന്ന് പുറപ്പെട്ട് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുന്നത് വരെ സുരക്ഷ, ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവര്‍ക്കും തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment