Advertisment

ദുരന്തത്തിന്‍റെ ഓര്‍മ ബാക്കിയാക്കി കൊല്ലം ജില്ലയും ആലപ്പാടും ഒരു പുതിയ ജീവിതത്തിലേക്ക്  നടന്നടുക്കുന്നു:സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വയസ്

author-image
admin
New Update

publive-image

Advertisment

സുനാമി ഓര്‍മകള്‍ക്ക് ഇന്ന് വയസു 13 ആകുന്നു .2004 ഡിസംബര്‍ 24 നാണ് സുനാമി തിരകള്‍ കേരള തീരം വിഴുങ്ങിയത് .ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29 നാണു ഇന്‍ഡോനേഷ്യ യിലെ സുമാത്ര ദ്വീപില്‍ റിക്ചര്‍ സ്കെയിലില്‍ 9.2 തീവ്രതയില്‍  ഭൂമി കുലുങ്ങിയത് .രണ്ടേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത് .ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അതില്‍ 178 പേര്‍ക്ക് കുളച്ചലില്‍ ഒരു കുഴിയില്‍ അന്ത്യ വിശ്രമ സ്ഥലം ഒരുക്കിയതും ഒന്നും മറക്കാന്‍ കഴിയില്ല .

publive-image

കേരളത്തില്‍ കൊല്ലം ,ആലപ്പുഴ ,എറണാകുളം ,കണ്ണൂര്‍ ജില്ലകളിലെ തീര പ്രദേശങ്ങളാണ് അന്ന് തിര കവര്‍ന്നു .ബീച്ചുകളില്‍ അവധി ആഘോഷിക്കാന്‍ പോയവരും മത്സ്യ ബന്ധനത്തിന് പോയവരും തീര വാസികളും കാലന്‍ തിരയില്‍ പെടുകയായിരുന്നു .

publive-image

കേരളത്തില്‍ സുനാമിയില്‍ 172 പേര്‍ മരണമടഞ്ഞതില്‍ 142 പേര്‍ കൊല്ലം ജില്ലയിലായിരുന്നു . ജില്ലയിലെ ആലപ്പാട്  പഞ്ചായത്ത് പൂര്‍ണമായും  തിര ഒപ്പിയെടുത്തു. ഒക്കത്തിരുന്ന കുഞ്ഞുമായി അമ്മ ഒഴുകിപ്പോയി ,തിര വരുന്നത് കണ്ട് വീടുകളില്‍ അടച്ചിരുന്നവര്‍ പലരും മരണപ്പെട്ടു ,അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ മുങ്ങിപ്പോയി .കായലിനും കടലിനും മദ്ധ്യേ   സ്ഥിതിചെയ്യുന്നതിനലാണ് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്ഇവിടെ അപകടം കനക്കാന്‍ കാരണം .ദുര്‍ബലമായ കടല്‍ ഭിത്തിയും പുലിമുട്ടുകള്‍ ഇല്ലാത്തതും 2004 ലെ ദുരന്തത്തിന് ആക്കം കൂട്ടി .

ദുരന്തത്തിന്‍റെ ഓര്‍മ ബാക്കിയാക്കി കൊല്ലം ജില്ലയും ആലപ്പാടും ഒരു പുതിയ ജീവിതത്തിലേക്ക്  നടന്നടുക്കുന്നു .വീട് നഷ്ടപ്പെട്ട പലര്‍ക്കും വീട് ലഭിച്ചു .ആലപ്പാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പണിക്കര്‍കടവ് പാലത്തിനു പകരം രണ്ടു പാലങ്ങള്‍ ഉയര്‍ന്നു -ആലുംകടവ് പാലവും അഴീക്കല്‍- ആയിരംതെങ്ങ് പാലവും .എങ്കിലും ഒരു ചോദ്യം അവര്‍ അവശേഷിപ്പിക്കുന്നു .ഇനി ഒരു സുനാമി ഉണ്ടായാല്‍ അത് അതി ജീവിക്കാന്‍ ആലപ്പാടിനു ശേഷിയുണ്ടോ ?എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ സാധിച്ചു എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഒന്ന് ഓര്‍ക്കുക പലര്‍ക്കും വീട് വെച്ച് നല്‍കിയത് സന്നദ്ധ സംഘടനകള്‍ ആണ് എന്നത് .സുനാമിയോളം ശക്തമായില്ലെങ്കിലും ഓഖി ദുരിത മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു പറയാതിരിക്കാന്‍ കഴിയില്ല .സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആവശ്യപ്പെടുന്നവര്‍ ദുരിതബാധിതര്‍ക്കായി അവ വേണ്ട രീതിയില്‍ ഉപയോഗിക്കുമോ എന്നാണ് തീരവാസികള്‍ ചോദിക്കുന്നത് .

Advertisment