ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ എംഎല്‍എയുടെ കാറിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. 3 പേര്‍ക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, July 29, 2018

ചെന്നൈ : തമിഴ്നാട്ടിലെ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി നേതാവ് ടി.ടി.വി ദിനകരന്‍റെ കാറിനുനേരെ പെട്രോൾ ബോംബാക്രമണം. ചെന്നൈയിൽവച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്.

ബോംബേറിൽ മൂന്ന് പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായപ്പോൾ ദിനകരൻ കാറിൽ ഉണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ശശികലയുടെ അനന്തരവനാണ് ദിനകരന്‍ എം എല്‍ എ.

×