Advertisment

ടു​ണീ​ഷ്യ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​രെ പൂ​ട്ടാ​ന്‍ റോ​ബോ​ട്ട് ഇ​റ​ങ്ങി... റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക

New Update

ട്യൂ​ണി​സ്: കോ​വി​ഡ് ബാ​ധ പ​ട​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ വ്യ​ത്യ​സ്ത മാ​ര്‍​ഗ​വു​മാ​യി ടു​ണീ​ഷ് രംഗത്ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഒ​രു പോ​ലീ​സ് റോ​ബോ​ട്ടി​നെ​യാ​ണ് ടു​ണീ​ഷ്യ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക..

Advertisment

publive-image

ആ​രെ​ങ്കി​ലും നി​ര​ത്തി​ലി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ റോ​ബോ​ട്ട് അ​വ​രെ സ​മീ​പി​ച്ച്‌ എ​ന്തി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത് എ​ന്ന് ആ​രാ​യും. ആ ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങി​യ​ത് ആ​രാ​യാ​ലും അ​വ​ര്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡും മ​റ്റ് രേ​ഖ​ക​ളും റോ​ബോ​ട്ടി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ലേ​ക്ക് കാ​ണി​ക്ക​ണം. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഇ​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് പ​രി​ശോ​ധി​ച്ച്‌ വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

ഒ​ന്നി​ലേ​റെ റോ​ബോ​ട്ടു​ക​ളെ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പി ​ഗാ​ര്‍​ഡ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന റോ​ബോ​ട്ടി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍ ഇ​നോ​വ റോ​ബോ​ട്ടി​ക്സ് ആ​ണ്. തെ​ര്‍​മ​ല്‍ ഇ​മേ​ജിം​ഗ് കാ​മ​റ​യും ലി​ഡാ​ര്‍ സംംവി​ധാ​ന​വു​മാ​ണ് പി ​ഗാ​ര്‍​ഡ് റോ​ബോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നു പ​റ​ഞ്ഞ കമ്പ​നി അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

tunisia robort
Advertisment