Advertisment

വാര്‍ത്താ ചാനല്‍ അവതാരക നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നോയിഡ: വാര്‍ത്താ ചാനല്‍ അവതാരകയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് ആണ് നാലാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു രാധിക എന്നാണ് വിവരം. അതേസമയം രാധികയുടേത് ദുരൂഹമരണമാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. ബാല്‍ക്കണിയുടെ കൈവരിക്ക് ഉയരം കുറവാണ്. മരണകാരണം വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.രാധികക്കൊപ്പം ഫ്ളാറ്റില്‍ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന.

ഫ്ളാറ്റില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫഌറ്റില്‍ പാര്‍ട്ടി നടന്നിരുന്നതായും പൊലീസ് പറയുന്നു. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ താന്‍ വീട്ടിനുള്ളിലേക്ക് പോയെന്നാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. രാധിക അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Advertisment