Advertisment

അർഹരായ വിദ്യാർത്ഥികള്‍ക്ക് ഓൺലൈൻ പഠനത്തിനായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ടിവി നല്‍കി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ഒരു ചെറു സഹായമെന്ന നിലക്ക് അർഹരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി ചലഞ്ചിൽ പങ്കെടുത്ത് കൊണ്ട് എക്സൈസ് ടവറിൽ ഉള്ള എല്ലാ ജീവനക്കാരും ഓഫീസർമാരും ചേർന്ന് 2 ടിവി കൾ നൽകി.

publive-image

പാലക്കാട് മാട്ടുമന്ത സക്കീർ മകൻ അഫ്രീൻ , വലിയപാടം രവീന്ദ്രൻ മകൻ അഭിജിത്ത് എന്നിവർക്കാണ് ടി.വി നൽകിയത് .ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ് രാജൻ സാർ, അസി.എക്സൈസ് കമ്മീഷണർ എ രമേഷ് സാർ , എക്സൈസ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡണ്ട് കെ.ആർ അജിത് സാർ , സർക്കിൾ ഇൻസ്പക്ടർ പി.അനിൽകുമാർ സാർ എക്സൈസ് ഇൻസ്പക്ടർമാരായ എം.റിയാസ് സാർ, എ.ശ്രീധരൻ സാർ സംഘടനാ പ്രസിഡണ്ട് എൻ.സന്തോഷ്, ജോ.സെക്രട്ടറി കെ.ജഗ്ജിത് ,സംസ്ഥാന കമ്മിറ്റി അംഗം വി ആർ സുനിൽ കുമാർ, ടവറിലെ ഓഫീസുകളിലെ സംഘടനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisment