Advertisment

തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യം

New Update

തിരുവനന്തപുരം അമിത വേ​ഗത്തിലെത്തിയ ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രികനായ മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യം. വലിയവേളി സ്വദേശിയായ റീജൻ ഔസേപ്പ് ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.10ന് കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Advertisment

publive-image

വേളിയിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു റീജൻ. ഈ സമയം ഇടറോ‍ഡിൽ നിന്ന് അമിതവേ​ഗത്തിൽ എത്തിയ ബൈക്ക് റീജൻ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന റീജനെ മറ്റ് യാത്രക്കാൻ സമീപത്തെ നഴ്സിം​ഗ് ഹോമിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ച് കഴിഞ്ഞു. ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാകാത്തതിനാൽ ബൈക്ക് നമ്പർ ലഭ്യമായിട്ടില്ല. റീതു ആണ് റീജന്റെ ഭാ​ര്യ.റിയ ആണ് മകൾ.

Advertisment