Advertisment

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ, 13.5 കോടി വില വരുന്ന 30 കിലോ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം കണ്ടെത്തി. വിമാനത്താവളത്തിലെ എയർ കാർഗോയിലാണ് 30 കിലോയോളം സ്വർണം പിടികൂടിയത്. 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.

Advertisment

publive-image

വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരിശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു.

എന്നാൽ സംശയത്തെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. സ്വർണം ദുബായിൽ നിന്നാണ് എത്തിയത്. പല ബോക്സുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

tvm airport latest news GOLD SIEZED all news
Advertisment