Advertisment

സിസിടിവി ദൃശ്യങ്ങൾ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിനു തിരിച്ചടി; കസ്റ്റംസ് ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന്  ക്യാമറയില്ല;കേസിലെ മുഖ്യകണ്ണി സന്ദീപ് , സരിത് മൂന്നാം കണ്ണി മാത്രം?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിസിടിവി ദൃശ്യങ്ങൾ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിനു തിരിച്ചടി. കസ്റ്റംസ് ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന് ക്യാമറയില്ല.

Advertisment

publive-image

ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതലാണ് ക്യാമറയുള്ളത്. മൂന്ന് മാസത്തിനിടയിലെ ആറ് പ്രത്യേക ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു.

അതേസമയം, നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്ന് കസ്റ്റംസ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്‍റേതായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേവഴിയില്‍ ആറുമാസത്തിനിടെ ഏഴുതവണ സ്വര്‍ണം കടത്തി. സരിത് മൂന്നാംകണ്ണി മാത്രമെന്നും കസ്റ്റംസ് വിലയിരുത്തല്‍.

latest news gold smuggling gold smuggling case tvm gold smuggling case all news
Advertisment