Advertisment

ടൈപ്പ് വൺ ഡയബറ്റിക്സ് ബാധിതരായ വിദ്യാർത്ഥികൾക്ക് സുഖമായി പരീക്ഷ എഴുതാൻ സംവിധാനമൊരുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ടൈപ്പ് വൺ ഡയബറ്റിക്സ് ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു അടക്കമുള്ള പൊതു പരീക്ഷകളിൽ സുഖമമായി പരീക്ഷ എഴുതുന്നതിനായി സംവിധാനമൊരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

Advertisment

ടൈപ്പ് വൺ ഡയബറ്റിക്സ് ബാധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾ ഇത്തവണ പൊതു പരീക്ഷകൾ എഴുതുന്നുണ്ട്. അവർക്ക് പൊതുവെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു പുറമെ പരീക്ഷ പോലുള്ള സമ്മർദ്ദ ഘട്ടങ്ങളിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.

അതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ ഗ്ലൂക്കോ മീറ്റർ, ഇൻസുലിൻ പമ്പ്, സ്നാക്സ് അക്കമുള്ള അവശ്യവസ്തുക്കൾ കൊണ്ടു പോകാനും ആവശ്യമുള്ളവർക്ക് സഹായികളെ വെക്കാനും അനുവാദം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻറ് എസ്.ഇർഷാദ് അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ, നജ്ദ റൈഹാൻ,കെ.എം ഷഫ്രിൻ, കെ.വി സഫീർ ഷാ എന്നിവർ സംസാരിച്ചു.

Advertisment