Advertisment

അപൂര്‍വ്വ നേട്ടവുമായി തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്

New Update

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് അപൂര്‍വ്വ നേട്ടം. ഹോസ്പിറ്റലിലെ പ്രസൂതി തന്ത്ര സ്ത്രീ രോഗ വിഭാഗത്തില്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ലേബര്‍ റൂമില്‍ ഇതിനകം ജനിച്ചു വീണത് നൂറോളം കുട്ടികളാണ്. സി- സെക്ഷന്‍ സൗകര്യങ്ങളും ആധുനിക വൈദ്യത്തില്‍ പ്രസവ പരിചരണ സേവനങ്ങളും ലഭ്യമാകുന്ന കേരളത്തിലെ ആദ്യ ആയുര്‍വേദ ഹോസ്പിറ്റലാണ് ഇത്.

Advertisment

publive-image

ഒരു കോടി രൂപ മുതല്‍മടുക്കില്‍ അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയ ലേബര്‍ റൂമില്‍ അടിയന്തിര ഘട്ടങ്ങളില്‍ സി-സെക്ഷന്‍ പ്രസവങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അനസ്‌ത്യേഷ്യോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ റൂം ടെക്‌നിഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നിഷ്യന്‍ തുടങ്ങി 29 ഓളം പുതിയ തസ്തികകളും അനുവദിച്ചിരുന്നു. വന്ധ്യത, പിസിഒഡി പോലുള്ള സ്ത്രീ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ആയുര്‍വേദ ഗര്‍ഭിണി പരിചരണം തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ലേബര്‍ റൂമില്‍ വട്ടപ്പാറ സ്വദേശികളായ ഗോപിക- ശിവപ്രസാദ് ദമ്പതികള്‍ക്കാണ് 2017 മെയില്‍ ആദ്യത്തെ പ്രസവം നടന്നത്.

Advertisment