Advertisment

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവി‍ഡ്; 40 ഡോക്ടര്‍മാരുള്‍പ്പെടെ 150 പേര്‍  ക്വാറന്റീനിൽ; കൂടുതൽ ഡിപ്പാർട്ട്മെന്റുകൾ അടച്ചിടും 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.മെഡിക്കൽ കോളജിൽ ഏഴു ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവി‍ഡ് .  ഇതോടെ 40 ഡോക്ടർമാർ ക്വാറന്റീനിൽ പോയി. കൂടുതൽ ഡിപ്പാർട്ട്മെന്റുകൾ അടച്ചിടും.

Advertisment

publive-image

150 ജീവനക്കാരാണ് ആകെ ക്വാറന്റീനിൽ പോയത്. സർജറി, ഓർത്തോ, സൂപ്പർ സ്പെഷാലിറ്റി വാർഡുകളിലെ രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപാണ് ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇവരുമായി ബന്ധപ്പെട്ട ആളുകളിൽ പരിശോധന നടത്തിയപ്പോഴാണ് 17 ആളുകൾക്കു കൂടി രോഗം കണ്ടെത്തിയത്. ഡോക്ടർമാർക്കു പുറമെ അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡുണ്ട്. രോഗം ബാധിച്ചവരിൽ കോവി‍ഡ് ഡ്യൂട്ടി ഉള്ളവരും ഇല്ലാതിരുന്നവരും ഉൾപ്പെടുന്നു.

അതേസമയം, പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉൾപ്പെടെ 35 പൊലീസുകാർ ക്വാറന്റീനിൽ പോയി.

covid 19 all news tvm medical college
Advertisment