Advertisment

' കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ '; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 'കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍' സ്ഥാപിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു.

Advertisment

publive-image

പദ്ധതിയുടെ പേര് ' കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ 'എന്നാണ്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കുന്നതിനും ഇതിലൂടെ കഴിയുന്നു.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയങ്ങളില്‍ 'ജ്യോഗ്രഫി' മുഖ്യവിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആരംഭിച്ചിട്ടുള്ളത്.

ഒരുപക്ഷെ ഇന്ത്യയില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടിയ്ക്ക് തുടക്കമാകുന്നത്. മഴയുടെ തോത് അളക്കുന്നതിനുള്ള 'മഴമാപിനി', അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള 'വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ , കാറ്റിന്‍റെ ദിശ അറിയുന്നതിനായുളള 'വിന്‍ഡ് വെയ്ൻ' കാറ്റിന്‍റെ വേഗത നിശ്ചയിക്കുന്ന 'കപ്പ് കൗണ്ടര്‍ അനിമോമീറ്റർ' തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ തന്നെയാണ് 'സ്കൂള്‍ വെതര്‍ സ്റ്റേഷനുകളിലും'ഉപയോഗിക്കുന്നത്.

Advertisment