New Update
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ എൽദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കാണ് എംഎൽഎ എത്തിയത്.
Advertisment
/sathyam/media/post_attachments/v0Nz0zZPzaZl7meEeyF8.jpg)
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 5 ലക്ഷം രൂപയുടെയും 2 പേരുടെ ആൾജാമ്യത്തിലും വിട്ടയയ്ക്കാനാണു കോടതി ഉത്തരവ്. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിക്കുമെന്ന് എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us