/sathyam/media/post_attachments/o8vqZZp90O7VVKRiHNcz.jpg)
1198 മിഥുനം 17
തൃക്കേട്ട / ചതുര്‍ദ്ദശി
2023 ജൂലായ് 2, ഞായര്‍
ഇന്ന്;
ലോക പറക്കും തളിക ദിനം
***********
<പറക്കും തളികകള്‍ എന്നും അറിയപ്പെടുന്ന അപരിചിത പറക്കല്‍ വസ്തുക്കളെക്കുറിച്ച് (UFO unidentified flying object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും തളിക ദിനം അഥവാ World UFO day>
ലോക കായിക പത്രപ്രവര്‍ത്തക ദിനം!
(World Sports Journalists Day)
**********
. സാല്‍വേഷന്‍ ആര്‍മി സ്ഥാപക ദിനം !
കോലം(നോക്കുകുത്തി) ദിനം !
************
* കുറാകാവൊ : പതാകദിനം !
* അസര്‍ബൈജാന്‍: പോലിസ് ഡേ !
* സാംബിയ: ഹീറോസ് ഡേ !
* കെയ്മാന്‍ ഐലാന്‍ഡ്: ഭരണഘടന
ദിനം!
* ഗയാന: കാരികോം ഡേ !
* National I Forgot Day !
* National Anisette Day !
< Anisette, or Anis is an anise-flavored <ശതകുപ്പ> liqueur that is consumed in most Mediterranean countries.
* Month of July !
World Watercolor Month
Plastic Free July
Sarcoma Awareness Month
National Picnic Month
Bank Account Bonus Month
National Cell Phone Courtesy Month
National Horseradish Month
National Ice Cream Month
National Independent Retailer Mont
ലോക ബിരിയാണി ദിനം !
**************
ബിരിയാണിയുടെ ഉത്ഭവം പേർഷ്യൻ വിഭവമായ "ബിരിഞ്ച് ബിരിയാണി"യിൽ നിന്നാണ്, അതായത് വറുത്ത ചോറ്.
ബിരിയാണിയോടുള്ള ഇഷ്ടത്തിന് തെളിവൊന്നും വേണ്ട. ബോളിവുഡ് താരങ്ങൾ മുതൽ കായിക താരങ്ങൾ വരെ, കഠിനമായ ഭക്ഷണപ്രിയർ വരെ, എല്ലാവരുടെയും ഹൃദയത്തിൽ ബിരിയാണിക്ക് പ്രത്യേക സ്ഥാനമുണ്ട്. അതിനാൽ, സോഷ്യൽ മീഡിയയിൽ ഏറ്റവും ഇഷ്ടപ്പെട്ടതും പങ്കിടുന്നതുമായ വിഭവങ്ങളിൽ ഒന്നാണ് ബിരിയാണി. ബിരിയാണി ഹാഷ്ടാഗുകൾ ഇൻസ്റ്റാഗ്രാമിൽ ഉടനീളം 3.8 ദശലക്ഷത്തിലധികം തവണ ഉപയോഗിച്ചു.
ഇന്നത്തെ മൊഴിമുത്ത്
്
''പണ്ടുകാലത്ത് ആളുകള്‍ എഴുതിയിരുന്നു, സ്വന്തം നാട്ടിനു വേണ്ടി മരിക്കുന്നതില്‍ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനികയുദ്ധങ്ങളില്‍ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങള്‍ മരിക്കും.''
. < - ഏണസ്റ്റ് ഹെമിങ്വേ >
*********
എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി എന്ന മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍ കാരശ്ശേരിയുടെയും (1951),
എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എം ആര്‍ തമ്പാന്റെയും (1945),
തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ പ്രധാനമായും അഭിനയിക്കുന്ന ഗൗതമി എന്ന ഗൗതമി തടിമല്ലയുടെയും (1968),
രണ്ടാമത്തെ തവണയും മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമായ ഹിലരി മാന്റലിന്റെയും (1952 )ജന്മദിനം !
ഇന്നത്തെ സ്മരണ !
*********
നാലാങ്കല്‍ കൃഷ്ണപിള്ള മ. (1910-1991)
മാലി മ. (1915-1994)
(വി. മാധവന്‍ നായര്‍)
അപ്പന്‍ തച്ചേത്ത് മ. (1938 -2001)
പൊന്‍കുന്നം വര്‍ക്കി മ. (1910-2004)
എം.ജി.രാധാകൃഷ്ണന്‍ മ. (1940 -2010)
തെയ്ബ് മേത്ത മ. (1925 -2009)
നോസ്ട്രഡാമസ് മ. (1503 -1566)
സാമുവല്‍ ഹാനിമാന്‍ മ. (1755-1843)
ജോര്‍ജി ദിമിത്രോവ് മ. (1882 -1949 )
ഏണസ്റ്റ് ഹെമിങ്വേ മ. (1899 -1961)
മരിയൊ പുസൊ മ. (1920 -1999)
ജോയ് ഡണ്‍ലപ് മ. (1952- 2000)
ഡഗ്ലസ് ഏംഗല്‍ബര്‍ട്ട് മ. (1925-2013)
എന്‍.സി. ശേഖര്‍ ജ. (1904 -1986)
ഒ.വി. വിജയന്‍ ജ. (1930-2005)
മാലേത്ത് ഗോപിനാഥപിള്ള ജ. (1928-2013)
ചാള്‍സ് ടൂപ്പര്‍ ജ. (1821-1915 )
സര്‍ വില്യംഹെന്റി ബ്രാഗ് ജ. (1862-1942)
പാട്രിസ് ലുമുംബ ജ. (1925-1961)
ഹെര്‍മന്‍ ഹെസ്സെ ജ. (1877-1962)
വിസ്ലാവ സിംബോര്‍സ്‌ക ജ. (1923-2012)
്്്്്്്
ഇന്ന്,
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ച ഭാവഗീതങ്ങള്‍ എഴുതിയ കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരന്‍ നാലാങ്കല്‍ കൃഷ്ണപിള്ളയെയും (സെപ്റ്റംബര്‍ 30, 1910- ജൂലൈ 2, 1991),
കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ച പ്രശസ്തനായ ബാലസാഹിത്യകാരന്‍ മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി. മാധവന്‍ നായരെയും( 1915 ഡിസംബര്‍ 6 - 1994 ജൂലൈ 2),
മുപ്പത്തിയഞ്ചോളം കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചലച്ചിത്ര ഗാനങ്ങളും രചിച്ച പത്രപ്രവര്‍ത്തകനും കവിയും ആയിരുന്ന അപ്പന്‍ തച്ചേത്ത് എന്ന ടി. നീലകണ്ഠ മേനോനെയും (1938 നവംബര്‍ 13 - ജൂലൈ 2, 2001)
ഇന്നലെ ജന്മദിനമായിരുന്ന മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്ന പൊന്‍കുന്നം വര്‍ക്കിയെയും (ജൂലൈ 1, 1911 - ജൂലൈ 2, 2004),
ജി. അരവിന്ദന്റെ പ്രശസ്തമായ 'തമ്പ് ' മുതല്‍ തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്‌നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളില്‍ പാടുകയും ചെയ്ത പ്രശസ്ത സംഗീത സംവിധായകനും ഗായകനും ആയിരുന്ന എം.ജി. രാധാകൃഷ്ണനെയും ( ജൂലൈ 29 1940 - ജൂലൈ 2, 2010),
2008 ജൂണില്‍ ക്രിസ്റ്റീസ് ചിത്രപ്രദര്‍ശന ലേലത്തില്‍ ഒരു ഇന്ത്യന്‍ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായ 20 ലക്ഷം ഡോളര്‍ ലഭിച്ച ചിത്രം ഉള്‍പ്പടെ പല ചിത്രങ്ങളും വന്‍തുകക്ക് വിറ്റഴിച്ച പ്രമുഖ ഇന്ത്യന്‍ ചിത്രകാരന്‍ തെയ്ബ് മേത്തയെയു (ജൂലൈ 26, 1925 - ജൂലൈ 2, 2009) ,
ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലൂടെ ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും രേഖപ്പെടുത്തുക മാത്രമല്ല ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളും നടത്തിയ പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്‍ മൈക്കല്‍ ഡെ നോസ്ട്രഡാമെ എന്ന നോസ്ട്രഡാമസിനെയും(14 അല്ലെങ്കില്‍ 21 ഡിസംബര്‍ 1503 - 2 ജൂലൈ 1566),
ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജര്‍മ്മന്‍ ഭിഷഗ്വരന്‍ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹാനിമാനെയും (ഏപ്രില്‍ 10, 1755 - ജൂലൈ 2, 1843),
പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമര്‍ഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്‌നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങള്‍ നടത്തുകയും യൂണിറ്റി ഒഫ് ദ് വര്‍ക്കിങ് ക്ലാസ് എഗയ്‌ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്‌ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാര്‍ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബള്‍ഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോര്‍ജി ദിമിത്രോവിനെയും (1882,ജൂണ്‍ 18-1949 ജൂലൈ 2 ),
ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ , .ദ് സണ്‍ ഓള്‍സോ റൈസസ് , എ ഫേര്‍വെല്‍ റ്റു ആംസ് , റ്റു ഹാവ് ഏന്‍ഡ് ഹാവ് നോട്ട് തുടങ്ങിയ നോവലുകളും, ദ് ഫിഫ്ത് കോളം എന്ന നാടകവും എഴുതി സ്വന്തമായി ഒരു ശൈലി തന്നെ സൃഷ്ടിച്ച നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കഥാകൃത്ത് ഏണസ്റ്റ് ഹെമിങ്വേയെയും (ജൂലൈ 21, 1899 - ജൂലൈ 2, 1961),
പിന്നീട് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള ചലച്ചിത്രമാക്കിയ 'ഗോഡ്ഫാദര്‍' (1969) എന്ന പ്രശസ്ത നോവലിന്റെ രചയിതാവും ഇറ്റാലിയന്‍-അമേരിക്കന്‍ കഥാകാരനും തിരക്കഥാകൃത്തുമായിരുന്ന മരിയൊ പുസൊയെയും (ഒക്ടോബര്‍ 15 ,1920 -ജുലൈ 2,1999),
മോട്ടോര്‍ സൈക്കിള്‍ റെയ്‌സിങ്ങില്‍ ചാംമ്പ്യനും 24 പ്രാവിശ്യം ഉള്‍സ്റ്റര്‍ ഗ്രാന്‍ഡ് പ്രീ യും 26 പ്രാവിശ്യം മാന്‍ ടി ടി മീറ്റും ജയിച്ച ഐറിഷ് താരം ജോയ് ഡണ്‍ലപ് എന്ന വില്യം ജോസഫ് ഡണ്‍ലപിനെയും
(25 ഫെബ്രുവരി 1952 - 2 ജൂലൈ 2000),
സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വികസിപ്പിയ്ക്കുന്നതിലും, ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും സംബന്ധിച്ച ഗവേഷണങ്ങളില്‍ മുഴുകുകയും, രണ്ടു വര്‍ഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കുകയും 1964 ല്‍ കമ്പ്യുട്ടര്‍മൗസിന്റെ ഒരു മാതൃക സൃഷ്ടിക്കുകയും, , ഷെയേര്‍ഡ് സ്‌ക്രീന്‍ ടെലികോണ്‍ഫറന്‍സിംഗ്, മള്‍ട്ടിപ്പിള്‍ വിന്‍ഡോസ്, കോണ്ടെസ്റ്റ് സെന്‍സിറ്റീവ് ഹെല്‍പ്പ് തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ സമന്വയിപ്പിച്ച് ആള്‍ട്ടയര്‍ എന്ന ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും, ഒരു കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കോര്‍ഡല്‍ കീ ബോര്‍ഡ് രൂപകല്പന ചെയ്യുകയും ചെയ്ത ഡഗ്ലസ് ഏംഗല്‍ബര്‍ട്ടിനെയും (30 ജനുവരി 1925 - 02 ജൂലൈ 2013),
സ്വാതന്ത്ര്യ സമര ഭടന്‍, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നാരായണന്‍പിള്ള ചന്ദ്രശേഖരന്‍പിള്ള എന്ന എന്‍.സി. ശേഖറിനെയും (2 ജൂലൈ 1904 - 3 ഡിസംബര്‍ 1986),
കോളേജ് അദ്ധ്യാപകനായി ജീവിതം തുടങ്ങുകയും ശങ്കേഴ്‌സ് വീക്കിലിയിലും, പേട്രിയറ്റ് ദിനപത്രത്തിലും, കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്കയും പിന്നീട് സ്വതന്ത്ര പത്ര പ്രവര്‍ത്തകനാകുകയും ഫാര്‍ ഈസ്‌റ്‌റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരക്കുകയും ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രസിദ്ധീകരിക്കുകയും അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവലും, ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ മഹാസംഭവം ആയ നോവല്‍ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലും രചിച്ച ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയനെയും (ജൂലൈ 2,1930-മാര്‍ച്ച് 30 2005) ,
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കര്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ സെക്രട്ടറി എന്നി നിലകളില്‍ സേവനമനുഷ്ഠിക്കുകയും ,ഒന്നും രണ്ടും കേരളാ നിയമസഭകളില്‍ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിക്കുകയും ചെയ്ത മാലേത്ത് ഗോപിനാഥപിള്ളയെയും (2 ജൂലൈ 1928 -20 ജൂണ്‍ 2013),
കാനഡ ഫെഡറേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കോണ്‍ഫെഡറേഷന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന കാനഡയിലെ രാഷ്ട്രീയനേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ചാള്‍സ് ടൂപ്പറിനെയും (1821 ജൂലൈ 2 - 1915 ഒക്‌റ്റോബര്‍ 30) ,
എക്‌സ്‌റെ കൊണ്ട് ക്രിസ്റ്റലുകളില്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് മകനോടൊപ്പം നോബല്‍ സമ്മാനം നേടിയ
ഭൌതികശാസ്ത്രജ്ഞന്‍, രസതന്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ബ്രിട്ടീഷുകാരന്‍ സര്‍ വില്യം ഹെന്റി ബ്രാഗിനെയും (2 ജൂലൈ 1862 - 10 മാര്‍ച്ച് 1942),
ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്ന സ്റ്റെപ്പെന്‍വുള്‍ഫ്, സിദ്ധാര്‍ത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റര്‍ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) തുടങ്ങിയ കൃതികള്‍ രചിച്ച ജര്‍മ്മന്‍ കവിയും നോവലിസ്റ്റും ചിത്രകാരനും നോബല്‍ സമ്മാന ജേതാവുമായിരുന്ന ഹെര്‍മന്‍ ഹെസ്സെയെയും (ജൂലൈ 2 1877 - ഓഗസ്റ്റ് 9 1962) ,
ബെല്‍ജിയത്തിന്റെ കോളനിയായിരുന്ന കോംഗോ യ്ക്ക് സ്വാതന്ത്ര്യം നേടികൊടുക്കുകയും, രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാകുകയും. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ല്‍ ലുമുംബ കൊല്ലപ്പെടുകയും ചെയ്ത
പാട്രിസ് ലുമുംബയെയും(1925 ജൂലൈ 2-1961 ജനുവരി 17) ,
യുദ്ധവും തീവ്രവാദ വിരുദ്ധതയും മുഖ്യ പ്രമേയങ്ങളാക്കി കവിതകള്‍ എഴുതിയ വിഖ്യാത പോളിഷ് കവയിത്രിയും 1996 ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവുമായ വിസ്ലാവ സിംബോര്‍സ്‌കയെയും (2 ജൂലൈ 1923 - 1 ഫെബ്രുവരി 2012), ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന് ...
********
1757 - ബംഗാളിലെ അവസാനത്തെ നവാബായിരുന്ന സിറാജ് ഉദ് ദൗള കൊല്ലപ്പെട്ടു.
1865 - സാല്‍വേഷന്‍ ആര്‍മി സ്ഥാപക ദിനം. < ലോകമെമ്പാടുമുള്ള 1.7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള സൈനികര്‍, ഉദ്യോഗസ്ഥര്‍, അനുയായികള്‍ എന്നിങനെ മൊത്തത്തില്‍ രക്ഷാവാദികള്‍ എന്നറിയപ്പെടുന്ന, ദരിദ്രര്‍ക്കും നിരാലംബര്‍ക്കും വിശക്കുന്നവര്‍ക്കും അവരുടെ 'ശാരീരികവും ആത്മീയവുമായ ആവശ്യങ്ങള്‍' നിറവേറ്റിക്കൊണ്ട് രക്ഷ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രസ്ഥാനം. 133 രാജ്യങ്ങളില്‍ ചാരിറ്റി ഷോപ്പുകള്‍ നടത്തുന്നു , പ്രവര്‍ത്തിക്കുന്നു ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ , വികസ്വര രാജ്യങ്ങള്‍ക്ക് ദുരന്തനിവാരണവും മാനുഷിക സഹായവും തുടങ്ങിയ സേവനങ്ങള്‍
ണകുന്നു.>
1891 - മലയാളി മെമ്മോറിയലിന് എതിരായി ഈ രാമയ്യരുടേയും കെ.ജി ശേഷയ്യരുടെയും നേതൃത്വത്തില്‍ കൗണ്ടര്‍ മെമ്മോറിയല്‍ സമര്‍പ്പിച്ചു.
1961 - ഏണസ്റ്റ് ഹെമിങ്വേ സ്വയം വെടിയുതിര്‍ത്ത് മരണത്തിന് കീഴടങ്ങി.
1972 - സിംല കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ടു.
1976 - ഉത്തര-ദക്ഷിണ വിയറ്റ്‌നാമുകള്‍ ഏകീകരിക്കപ്പെട്ടു.
1983 - കല്‍പ്പാക്കം അറ്റോമിക് പ്ലാന്റ് കമ്മീഷന്‍ ചെയ്തു.
1990 - മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേര്‍ കൊല്ലപ്പെട്ടു.
2002 - വിന്‍സെന്റ് ഫോക്‌സ് മെക്‌സിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.
2008 - കൊളംബിയയിലെ ഗറില്ല സംഘം തട്ടിക്കൊണ്ടുപോയ സാമൂഹിക പ്രവര്‍ത്തക ഇന്‍ഗ്രിഡ് ബെറ്റന്‍ കോര്‍ട്ടിനെ 2321 ദിവസത്തിനു ശേഷം മോചിപ്പിച്ചു.
2010 - ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നടന്ന സൗത്ത് കിവു ടാങ്ക് ട്രക്ക് സ്‌ഫോടനത്തില്‍ 230 പേര്‍ കൊല്ലപ്പെട്ടു.
2013 - ഇന്റര്‍നാഷണല്‍ ജ്യോതിശാസ്ത്ര യൂണിയന്‍ പ്ലൂട്ടോയുടെ നാലാമത്തെയും അഞ്ചാമത്തെയും ഉപഗ്രഹങ്ങളായ കെര്‍ബറോസ്, സ്‌റ്റൈക്‌സ് എന്നിവയ്ക്ക് പേര് നല്‍കി.
2013 - ഇന്തോനേഷ്യയിലെ ആഷെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016 - ബാഗ്ദാദില്‍ കാരാഡയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 341 പേര്‍ കൊല്ലപ്പെട്ടു.
2020 - കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്ലാസ്മ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us