Advertisment

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ സ്‌കൂളിലെ ഗണിതാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി: പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. സ്‌കൂളിലെ ഗണിതാധ്യാപകന്‍ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

Advertisment

publive-image

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശ്രീകാര്യം പൊലീസ് അധ്യാപകനായ സന്തോഷിനെതിരെ കേസ് എടുത്തു.

Advertisment