Advertisment

തിരുവനന്തപുരത്ത് 40 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ നല്‍കും

New Update

തിരുവനന്തപുരം: ജില്ലയില്‍ 40 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ നവജോത് ഖോസ ഐഎഎസ് അറിയിച്ചു. തിരുവന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ മാര്‍ച്ച്‌ പത്താം തീയതി വരെ പുതിയതായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നതല്ല.

Advertisment

അതേസമയം ടോക്കണ്‍ ലഭിച്ചവര്‍ക്ക് നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 100 പേര്‍ക്കും വാക്‌സിന്‍ നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങള്‍ ഉള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 
Advertisment