Advertisment

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ആവേശ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ! ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാകുന്നത് ദുബായ് ! നേര്‍ക്കുനേര്‍ വന്നപ്പോഴൊക്കെ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യ. മത്സരം വൈകിട്ട് 7.30ന് !

New Update

ദുബായ് : ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ ആവേശ പോരാട്ടം ഇന്ന്. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം.

Advertisment

publive-image

ഏറെകാലത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും മുന്‍താരങ്ങളുടെ വാക്പോരിനിടെയാണ് ടി20 ക്രിക്കറ്റിലെ മികച്ച പോരാട്ടം നടക്കുന്നത്. ടിക്കറ്റ് വില്‍പന തുടങ്ങിയ അന്നുതന്നെ ഇന്ത്യ പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു.

ചിരവൈരികളായ പാകിസ്താനുമായുള്ള മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം നേടിയതും പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു.

റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. ടി20യില്‍ അഞ്ചും ഏകദിന ലോകകപ്പുകളില്‍ ഏഴും തവണ ഇരുടീമുകളും കൊമ്പു കോര്‍ത്തിട്ടുള്ളത്. ടി20 ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇത്തവണയും മികച്ച പ്രതീക്ഷയിലാണ് ഇന്ത്യയും. സന്നാഹ മത്സരത്തില്‍ രണ്ടിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്നത്തെ ഇന്നത്തെ മത്സരം അനായാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.

twenty 20
Advertisment