Advertisment

ട്വന്റി 20 കേരളത്തിന്റെ മാറ്റത്തിന്റെ ശബ്ദമാണെന്ന തിരിച്ചറിവു നല്‍കി ട്വന്‍റി 20 സ്ഥാനാര്‍ഥി അഡ്വ. സിഎന്‍ പ്രകാശ് മൂവാറ്റുപുഴയിലെ ജനഹൃദയങ്ങളില്‍ അനുകൂല തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നു...

New Update

publive-image

Advertisment

മൂവാറ്റുപുഴ: ട്വന്റി ട്വന്റി എന്ന പേരിന്റെ കുട്ടിത്തം ആരോപിച്ച് സ്ഥാനാർത്ഥിയെയും ചിഹ്നത്തെയും അകറ്റി നിർത്തിയിരുന്ന മൂവാറ്റുപുഴക്കാർ ഇപ്പോൾ തിരിച്ചറിയുന്നു ട്വന്റി 20 കേരളത്തിന്റെ മാറ്റത്തിന്റെ ശബ്ദമാണെന്ന്.

2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥി മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ അഡ്വ. സിഎന്‍ പ്രകാശ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജനഹൃദയങ്ങളിൽ തനിക്കനുകൂല തരംഗം സൃഷ്ടിച്ചുകൊണ്ട് മണ്ഡലത്തിൽ പ്രചരണം തുടരുകയാണ്.

കിഴക്കമ്പലം മോഡൽ മണ്ഡലത്തിൽ ചർച്ചയായതോടെ വോട്ടർമാരും മാധ്യമങ്ങളും അഡ്വ. സിഎന്‍ പ്രകാശിന് നല്കുന്ന സ്വീകരണം എതിർ നിരയിൽ ആശങ്ക ജനിപ്പിച്ചു തുടങ്ങി. ആരക്കുഴ പഞ്ചായത്തിലെ നെല്ലൂർ കവലയിൽ നിന്നാരംഭിച്ച ഇരുചക്ര വാഹന റാലിയോടെ നടന്ന പര്യടനം ആരക്കുഴ, പാലക്കുഴ മാറാടി പഞ്ചായത്തിലുടെ മണ്ണത്തൂർ കവലയിൽ സമാപിച്ചു. ഇന്നും പര്യടനം തുടരും.

kochi news twenty 20
Advertisment