Advertisment

ഇല അനങ്ങാതെ ട്വന്റി 20 യുടെ നിശബ്ദ പ്രചാരണം...

New Update

publive-image

Advertisment

കുന്നത്തുനാട്: ത്രയും ദിവസം നാടിളക്കി പ്രചാരണം നടത്തി മുന്നണികളുടെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടിയ പ്രസ്ഥാനം അല്ലായിരുന്നു നിശബ്ദ പ്രചരണത്തിലെ ട്വന്റി ട്വന്റി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കര്ഷിച്ചതിലും സൗമ്യമായ പ്രചരണമായിരുന്നു പാർട്ടിക്ക്.

എന്നാൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി ട്വന്റി 20 പ്രവർത്തകർ ഉണ്ടായിരുന്നു താനും. വാഗ്ദാനങ്ങളും വികസനകളും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ബോധ്യപ്പെടുത്തിയതിനാലാണ് ട്വന്റി ട്വന്റി ആതമവിശ്വാസത്തോടെ നിൽക്കുന്നത് എന്ന് ട്വന്റി 20 നേതൃത്വം അവകാശപെട്ടു.

കുന്നത്തുനാട് മണ്ഡലം സ്ഥാനാർഥി ഡോ.സുജിത് പി സുരേന്ദ്രന്റെ പ്രചാരണം സമാധാനപൂർണമായിരുന്നു. രാവിലെ കോലഞ്ചേരിയിൽ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ.ബാബു ടി ചെറിയാനെ സന്ദർശിച്ചു. മഴുവന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ പ്രവർത്തിക്കുന്ന റബ്ബർ പാർക്കിലും കിഴക്കമ്പലം കാവുങ്ങപറമ്പിലെ വ്യവസായസ്ഥാപനത്തിലുമെത്തി ജീവനക്കാർക്ക് വോട്ടിങ് സ്ലിപ്പ് സ്‌ഥാനാർഥി തന്നെ എഴുതി നൽകി .

കൊച്ചി മണ്ഡലം സ്ഥാനാർഥി ഷൈനി ആന്റണി മണ്ഡലത്തിലെ കോളനികളിലാണ് നിശബ്ദ പ്രചാരണം നടത്തിയത്. കോളനികളിലെ വീടുകൾ സന്ദർശിച്ച് കോളനിനിവാസികളുമായി വിശേഷങ്ങൾ പങ്കുവച്ചു. ശേഷം സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളോടൊപ്പം പള്ളികൾ സന്ദർശിച്ചു.

പെരുമ്പാവൂർ ട്വന്റി ട്വന്റി സ്ഥാനാർഥി ചിത്ര സുകുമാരൻ രാവിലെ ഒക്കലിലെ ആരാധനാലയങ്ങളിൽ എത്തി. ശേഷം അയൽവാസികളെയും,സുഹൃത്തുക്കളെയും കണ്ടു. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ രാവിലെ പള്ളികൾ സന്ദർശിച്ച് പുരോഹിതന്മാരിൽ നിന്നും അനുഗ്രഹം വാങ്ങി. എറണാകുളം മണ്ഡലം സ്ഥാനാർഥി പ്രൊഫ. ലെസ്ലി പള്ളത്ത് കുടുംബസമേതം പള്ളികൾ സന്ദർശിച്ചു. അടുത്ത സുഹൃത്തുക്കളെയും, സഹപ്രവർത്തകരെയും കണ്ടു.

തൃക്കാക്കരയിൽ ഡോ.ടെറി തോമസ് കാക്കനാട് മേഖലയിലെ ഫ്ലാറ്റുകൾ സന്ദർശിച്ചു. കോതമംഗലം സ്ഥാനാർഥി ഡോ. ജോ ജോസഫ് ആരാധനാലയങ്ങൾ സന്ദർശിച്ചു.ശേഷം കുടുംബസുഹൃത്തുക്കളെയും ,സഹപ്രവർത്തകരെയും കണ്ടു. മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർഥി അഡ്വ.സി എൻ പ്രകാശ് സുഹൃത്തുക്കളെയും,കുടുംബസുഹൃത്തുക്കളെയും കാണാൻ സമയം കണ്ടെത്തി.

kochi news
Advertisment