Advertisment

ട്വന്റി 20 യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ഗുണ്ടാ ആക്രമണം !

New Update

publive-image

Advertisment

കുന്നത്തുനാട്: ട്വന്റി 20 യുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. പ്രവർത്തകരിൽ ഒരാൾക്ക് മാരകമായി പരിക്കേറ്റു. വടവക്കോട്‌ പുത്തൻകുരിശ് പഞ്ചായത്തിൽ ജനസമ്പർക്കത്തിനിടെയാണ് അപ്രതീക്ഷിതമായി ഒരു സംഘം പാർട്ടി പ്രവർത്തകരെ ആക്രമിച്ചത്.

publive-image

പാർട്ടി പ്രവർത്തകനായ പിഎം മധുവിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. മാരക ആയുധങ്ങൾ ഉപയോഗിച്ച് മധുവിനെ അടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് കണ്ടു നിന്നവർ പറയുന്നു. കോൺഗ്രസ്, ഐഎൻറ്റിയുസി ഗുണ്ടാസംഘം ആണ് പ്രവർത്തകരെ ആക്രമിച്ചത് എന്ന് ട്വന്റി 20 നേതൃത്വം പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും ട്വന്റി 20 പരാതി നല്കിയിട്ടുണ്ട്.

kochi news twenty 20
Advertisment