Advertisment

ട്വന്റി-20 യുടെ സ്വാധീനം പ്രകടമാക്കി മൂവാറ്റുപുഴയിൽ സാബു എം ജേക്കബിന്റെ റോഡ് ഷോ

New Update

publive-image

Advertisment

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തരംഗം ഉണർത്തി ട്വന്റി- 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ റോഡ് ഷോ. ട്വന്റി- 20 സ്ഥാനാർഥി അഡ്വ. സി എൻ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥമാണ് വ്യാഴാഴ്ച രാത്രി റോഡ് ഷോ നടത്തിയത്. കോതമംഗലത്തെ റോഡ് ഷോ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ പുതുപ്പാടിയിലെത്തിയ സാബു ജേക്കബിനെ സ്ഥാനാർഥി അഡ്വ. സിഎൻ പ്രകാശിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് തുറന്ന വാഹനത്തിൽ മൂവാറ്റുപുഴ നഗരത്തിലേക്ക് ആനയിച്ചു.

publive-image

വാദ്യമേളങ്ങളും ഇരു ചക്ര വാനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന റോഡ് ഷോ മൂവാറ്റുപുഴയിലെ ട്വന്റി-20 യുടെ ശക്തമായ സ്വാധീനം പ്രകടമാക്കുന്നതായി. ട്വന്റി- 20 യുടെ പതാകയും കൈയിലേന്തിയും, ചിഹ്നം പതിച്ച ടീഷർട്ടും ധരിച്ചാണ് പ്രവർത്തകർ എത്തിയത്. പെരുറ്റം, ചാലിക്കടവ്, പി.ഒ. ജംഗ്ഷൻ, കച്ചേരിത്താഴം, പായിപ്ര കവല വഴി തൃക്കളത്തൂരിലാണ് റോഡ് ഷോ സമാപിച്ചത്. സംസ്ഥാനത്ത് ഇതിനകം രാഷ്ട്രീയ ശ്രദ്ധ നേടിയ ട്വന്റി- 20 നേതാവിനെ കാണാൻ പലേടത്തും ജനം കൂടിയിരുന്നു.

muvattupuzha news twenty 20
Advertisment